Advertisement

ഒരിഞ്ച് പിന്നോട്ടില്ല, ഫൈനല്‍ കാള്‍ ടു സേവ് ഡെമോക്രസി; എല്ലാവരോടും ജന്തര്‍ മന്തറിലെത്താന്‍ ആഹ്വാനം ചെയ്ത് സിജെപി

By kcnchannel / October 9, 2026

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാന്‍ സിജെപി. നാളെ രാവിലെ 10 മണിക്ക് എല്ലാവരോടും ജന്തര്‍ മന്ദറിലേക്ക് എത്താന്‍ സിജെപി ആഹ്വാനം ചെയ്തു. ഫൈനല്‍ കാള്‍ ടു സേവ് ഡെമോക്രസി എന്ന വാക്കുകളോടെയാണ് സിജെപി ആഹ്വാനം. അതേസമയം, സിജെപി സമരത്തെ നേരിടാന്‍ ശക്തമായ നടപടികളോടെ ദില്ലി പൊലീസും രം?ഗത്തെത്തി. സമരം നേരിടാന്‍ മെട്രോ സര്‍വീസും ദില്ലിയിലേക്കുള്ള ട്രെയിനുകളും പൂര്‍ണ്ണമായും റദ്ദാക്കാനുള്ള പൊലീസ് നീക്കം സുപ്രീം കോടതി തടഞ്ഞു. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈച്ചയെ കൊല്ലാന്‍ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപിയുടെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 57 മെട്രോ സ്റ്റേഷനുകള്‍ ഇന്നു രാത്രി 9 മണിമുതല്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ദില്ലിയിലേക്ക് നാളെ പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ എത്തേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. നിയന്ത്രണങ്ങള്‍ക്കെതിരെ എംഎ ബേബി അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

എന്നാല്‍ എല്ലാം അടച്ചിട്ട് ജനങ്ങളുടെ അവകാശം ഹനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ പൂര്‍ണ്ണമായും തടയുന്നതിന് പകരം മെട്രോ, ട്രെയിന്‍ സര്‍വ്വീസുകള്‍ നിയന്ത്രണത്തോടെ നടത്തണം. എല്ലാ റോഡുകളും ബാരിക്കേഡുകള്‍ വച്ച് അടയ്ക്കരുതെന്നുംകോടതി നിര്‍ദ്ദേശിച്ചു. സംഘാടകരായ കോക്ക്‌റോച്ച് ജനത പാര്‍ട്ടി ഹര്‍ജി നല്‍കാത്തതിനാല്‍ അനുമതിയെക്കുറിച്ച് ഇപ്പോള്‍ വാദം കേള്‍ക്കാനാകില്ല. അനുമതി ഇല്ലെങ്കില്‍ നിയമവിരുദ്ധമാകും എന്ന് ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി പരാമര്‍ശിച്ചു. ജന്തര്‍മന്തര്‍ ഉചിതമായ സ്ഥലമല്ലെന്ന്ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് വിശാലമായൊരു സ്ഥലം പ്രതിഷേധത്തിന് കണ്ടെത്തി കൂടെ എന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു.