Advertisement

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിര്‍മിക്കാന്‍ പോകുന്നത്: മുഖ്യമന്ത്രി

By kcnchannel / October 9, 2026

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീര്‍ വീണിട്ടല്ല തുറമുഖം നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഴിഞ്ഞത്തെ ആളുകളുടെ നടക്കാതെ പോയ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഒരു ന്യായീകരണവും ഇല്ല. അവര്‍ക്ക് കൊടുക്കാനുള്ളത് കൊടുക്കുക എന്നതാണ് നയം.

ആധുനിക സൗകര്യങ്ങള്‍ ഉള്ള തുറമുഖമാണ് വരുന്നത്. മത്സ്യത്തൊഴിലാളികളുടെ കണ്ണുനീര്‍ വീണിട്ടല്ല തുറമുഖം നിര്‍മ്മിക്കാന്‍ പോകുന്നത്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും.മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിര്‍മിക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി നയങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി ഡി സതീശന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ചാണ് അടൂര്‍ പ്രകാശ് മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കിയത്. പാര്‍ട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കണ്‍വീനന്നെ നിലയില്‍ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതികളാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ നേരില്‍ കണ്ട് അടൂര്‍ പ്രകാശ് ധരിപ്പിച്ചത്.

മഹിള കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂര്‍ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ വേണമെന്ന ശക്തമായ ആവശ്യവും അടൂര്‍ പ്രകാശ് ഉന്നയിച്ചിരുന്നു.