ഇന്ത്യന്‍ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേല്‍
സ്റ്റോക്ക്ഹോം: ഇന്ത്യന്‍ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ നവനീതം നവി പിള്ള. യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. പലസ്തീതിനെ യുഎന്‍ സ്വതന്ത്ര കമ്മീഷന് അധ്യക്ഷയാണ്.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ എന്നിവയിലെ സേവനത്തിലൂടെ നവനീതം പിള്ള പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
