Home Kerala ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗവര്‍ണര്‍

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗവര്‍ണര്‍

by KCN CHANNEL
0 comment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പിറന്നാള്‍ ദിനത്തില്‍ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിക്ക് ആശംസ ഗവര്‍ണര്‍ ആശംസ നേര്‍ന്നത് നേര്‍ന്നത്. രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ലിഫ് ഹൗസിലെത്തിയത്. ആശംസ നേര്‍ന്ന ഗവര്‍ണര്‍, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസില്‍ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.

You may also like

Leave a Comment