പോഷണ പക്ഷാചരണം; കേരള കേന്ദ്ര സര്‍വകലാശാലയില്‍ റാലി സംഘടിപ്പിച്ചു
പെരിയ: പോഷണ പക്ഷാചരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ റാലി സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ ഫ്ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, പ്രോഗ്രാം ഓഫീസര്‍ ഡോ. ഗുജ്ജേട്ടി തിരുപ്പതി, സ്റ്റുഡന്റ്സ് സെക്രട്ടറി ഒ. വിഷ്ണുപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ എട്ട് മുതല്‍ 23 വരെയാണ് പോഷണ പക്ഷാചരണം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളിലെ പോഷകാഹാരക്കുറവ്, അമിത് വണ്ണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.