70
കാസര്‍കോട്: വില്‍പ്പനയ്ക്കായി കൈവശം വെച്ച മാരക രാസലഹരിയായ 4.09 ഗ്രാം എം ഡി എം എ യുമായി യുവാവ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ പിടിയിലായി. ജില്ലയില്‍ ലഹരിക്കെതിരെ നടത്തുന്ന വ്യാപക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇല്യാസ് അബൂബക്കര്‍ (24) ആണ് പിടിയിലായത്.
കാസര്‍കോട് ഡി വൈ എസ് പി സി കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനല്‍, ഗുരുരാജ്, ഉണ്ണികൃഷ്ണന്‍ എന്നിവരും കാസര്‍കോട് ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ദീപക്, സിവില്‍ പോലീസ് ഓഫീസര്‍ ഷജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.