ലഹരി വിരുദ്ധ സന്ദേശ യാത്ര കാസര്‍കോട് ജില്ലയിലെ പര്യടനം കാലിക്കടവില്‍ സമാപിച്ചു. ആഘോഷ നിറവിലാണ് സമാപന പരിപാടികള്‍ അരങ്ങേറിയത്.
ചെറുവത്തൂരില്‍ നിന്നും ആരംഭിച്ച വാക്കത്തോണിന് ശേഷം കാലിക്കടവില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു.
എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള, തുടങ്ങിയവരും വിവിധ കായിക സംഘടന പ്രതിനിധികളും എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, കായിക വിദ്യാര്‍ത്ഥികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കായിക പ്രേമികള്‍ എന്നിവര്‍
അണിനിരന്നു.