38
കൊല്ലം: റാപ്പര്‍ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കെ കല്ലട പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ നല്‍കിയ പരാതിയിലാണ് കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്. ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്