Advertisement

മന്ത്രി അഡ്വ ഒ.ജെ ജനീഷ് നീലേശ്വരം രാജകൊട്ടാരം സന്ദര്‍ശിച്ചു

By kcnchannel / October 2, 2026

പുരാവസ്തു പുരാ രേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ കായികം യുവജനകാര്യം വകുപ്പ് മന്ത്രി അഡ്വ ഒ.ജെ ജനീഷ് നീലേശ്വരം രാജകൊട്ടാരം സന്ദര്‍ശിച്ചു. കൊട്ടാരം പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊട്ടാരം ഉടമകളുമായി ചര്‍ച്ച നടത്തും. അതിനു മുന്‍പ് വകുപ്പ് ഈ വിഷയത്തില്‍ നടത്തിയ നടപടികള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സന്ദീപ് വാര്യര്‍ എം. എല്‍.എ, നീലേശ്വരം മുന്‍സിപാലിറ്റി ചെയര്‍പേഴ്സണ്‍ പി.പിമുഹമ്മദ് റാഫി, വൈസ് ചെയര്‍പേഴ്സണ്‍ പി.എന്‍ സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സതീശന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു. രാജകൊട്ടാരം പൈതൃക മ്യൂസിയമാക്കണമെന്നും നീലേശ്വരത്തെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്നും സന്ദീപ് വാര്യര്‍ എം.എല്‍.എയും നഗരസഭ ചെയര്‍ പേഴ്‌സണ്‍ പി.പി മുഹമ്മദ് റാഫിയും ആവശ്യപ്പെട്ടു.