41
കാസര്‍കോട്: ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പ് കിക്ക് ഡ്രഗ്സ് കാമ്പയിന്‍ ആരംഭിച്ചു. സംസ്ഥാന തലത്തില്‍ കായികതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു നടക്കുന്ന കാമ്പയിന്‍ ലഹരിവിരുദ്ധ സന്ദേശം സംസ്ഥാനതലത്തില്‍ പ്രചരിപ്പിക്കും. രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുല്‍ റഹ്‌മാന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍, സ്പോര്‍ട്സ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി, ജില്ലാ പഞ്ചാ.വൈ.പ്രസി. ഷാനവാസ് പാദൂര്‍, പി. ഹബീബ് റഹ്‌മാന്‍, വി.വി രമേശന്‍, കായികതാരങ്ങള്‍, കായിക പ്രേമികള്‍ പങ്കെടുത്തു.