Home National വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

by KCN CHANNEL
0 comment

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 5 ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് ഹര്‍ജികള്‍ പരിഗണിക്കുക. നിയമത്തിലെ വ്യവസ്ഥകള്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.നേരത്തേ കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മതസ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2013ലെ വഖഫ് ഭേദഗതി നിയമത്തിനു ശേഷം രാജ്യത്ത് വഖഫ് ഭൂമി വന്‍തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 116 ശതമാനം വര്‍ധന വഖഫ് ഭൂമിക്ക് ഉണ്ടായതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സമസ്തയും മുസ്ലിം ലീഗും എതിര്‍ സത്യവാങ്മൂലം നല്‍കി. രാജ്യത്തിന്റെ ഐക്യവും മതസൗഹാര്‍ദവും തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. പെരുപ്പിച്ച കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയതെന്ന് സമസ്തയും വ്യക്തമാക്കി.

You may also like

Leave a Comment