Advertisement

കാസര്‍കോട് നഗരസഭയില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കി

By kcnchannel / October 15, 2026

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കി. ഫര്‍ണിച്ചര്‍ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, കൗണ്‍സിലര്‍മാരായ തഷ്രീഫ ബഷീര്‍, രഞ്ജീഷ ആര്‍, ഉമേശന്‍ കെ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ചന്ദന ദിനകരന്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കോസ്റ്റല്‍ പോലിസ് എ.എസ്.ഐ പ്രകാശന്‍ ബോധവല്‍ക്കരണ ക്ലാസ്സും ലീഡ് ബാങ്ക് ജില്ലാ കോഡിനേറ്റര്‍ നക്ഷത്ര കെ.സി.സി ലോണിനെ കുറിച്ചും ക്ലാസ്സുകള്‍ നല്‍കി.