51
കാസര്‍കോട്: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തുന്ന സംസ്ഥാനതല രാപ്പകല്‍ സമര യാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി. ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദുവിന് സംസ്ഥാന പ്രസിഡണ്ട് വി.കെ സദാനന്ദന്‍ പതാക കൈമാറിയതോടെയാണ് യാത്ര ആരംഭിച്ചത്.
വി.കെ രവീന്ദ്രന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജെ ഷീല, അജയകുമാര്‍ കോടോത്ത്, ടി.സി രമ, ഡോ. ഡി സുരേന്ദ്രനാഥ്, വി.കെ സദാനന്ദന്‍, പി.പി കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. 2025 ഫെബ്രുവരി 10 മുതല്‍ ഈ ആവശ്യങ്ങളുന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസമുള്‍പ്പെടെ നിരവധി സമരങ്ങള്‍ തുടരുകയാണ്.