അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, ഹോര്‍മുസ് തുറക്കില്ല; കടുപ്പിച്ച് ഇറാന്‍

തങ്ങളുടെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്നും ഹോര്‍മുസ് തുറക്കില്ലെന്നും ഇറാന്‍. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ വ്യവസ്ഥകള്‍ അന്തിമമാക്കി ഖത്തറിനും പാകിസ്താനും കൈമാറി.

അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവന്‍ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കപ്പലില്‍ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 28 പേരാണ്. എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചതായി യുകെഎംടിഒ അറിയിച്ചു. ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Scroll to Top