തിരുവനന്തപുരം: ഡോക്ടര്‍മാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളില്‍ പരസ്യപ്പെടുത്തണമെന്ന ഉത്തരവ് പുറത്തിറങ്ങി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടര്‍മാരുടെ എണ്ണം, ഡോക്ടര്‍മാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്. പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്.
ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം; ഉത്തരവിറക്കി ആരോഗ്യവകുപ്പ്




