മാടക്കര മുസ്ലിം പള്ളിയില്‍ പൊലീസ് കയറിയ സംഭവം: എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയില്‍ പൊലീസ് കയറിയ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ഡിഐജി നോര്‍ത്ത് സോണിന്റെ നിര്‍ദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎല്‍എയും നടപടി ആവശ്യപ്പെട്ടിരുന്നു. ചോമ്പാല എസ്എച്ച്ഒ ഷമീല്‍ അടക്കം സ്റ്റേഷനിലെ അഞ്ച് പേര്‍ക്കാണ് സ്ഥലം മാറ്റം.

മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിയിലെത്തിയ പൊലീസ് ലാത്തി വീശിയാണ് സംഘര്‍ഷം പിരിച്ചു വിട്ടത്. പാണക്കാട് നടത്തിയ ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ നബിദിനവുമായി ബന്ധപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ എതിര്‍ വിഭാഗം സംഘടിച്ചതാണ് സംഘര്‍ഷത്തിലവസാനിച്ചത്.

Scroll to Top