സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പുകള്‍: വെട്ടിമാറ്റാന്‍ നിര്‍ദേശിച്ചത് മോദിയെയും ആര്‍എസ്എസിനെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളെന്ന് ഗെലോട്ട്

2015ല്‍ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളില്‍ അടക്കം പ്രസാധകര്‍ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹമുയര്‍ന്നു.
ദില്ലി: സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ മാറ്റാന്‍ പ്രസാധകര്‍ നിര്‍ദേശിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി കോണ്‍?ഗ്രസ് നേതാവ് അശോക് ?ഗെലോട്ട്. ആര്‍എസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങള്‍ മാറ്റാനാണ് നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിര്‍ദേശിച്ചുവെന്ന് ?ഗെലോട്ട് വ്യക്തമാക്കി. 2015ല്‍ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളില്‍ അടക്കം പ്രസാധകര്‍ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹമുയര്‍ന്നു. സര്‍ക്കാര്‍ സമ്മര്‍ദം കാരണമാണ് പ്രസാധകര്‍ തിരുത്ത് നിര്‍ദേശിച്ചതെന്ന് അശോക് ?ഗെലോട്ട് ആരോപണമുന്നയിച്ചു.

Scroll to Top