തൃശൂര്‍ നഗരം ഇന്ന് ‘പുലികളുടെ പിടിയില്‍’, ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരം പുലികള്‍ കീഴടക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

Scroll to Top