രക്ഷാപ്രവര്‍ത്തനത്തിന് വിദേശസഹായം വേണ്ടെന്ന തീരുമാനത്തില്‍ യുടേണ്‍ അടിച്ച് നേപ്പാള്‍ സര്‍ക്കാര്‍; സഹായം തേടാമെന്ന് പുതിയ അറിയിപ്പ്

കഴിഞ്ഞദിവസമാണ് ദുരന്തഭൂമിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകസംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാള്‍ അറിയിച്ചത്. ദുരന്തമേഖലകളില്‍ തെരച്ചില്‍ നടത്താനും മറ്റും തങ്ങളുടെ സംഘങ്ങള്‍ പ്രാപ്തരാണെന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ എതിര്‍പ്പിന് കാരണമായി.
കാഠ്മണ്ഡു: മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്നതിനിടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തന സഹായം വേണ്ടെന്ന തീരുമാനം പിന്‍വലിച്ച് നേപ്പാള്‍. പ്രത്യേക മേഖലകളില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദ?ഗ്ധസംഘങ്ങളുടെ സേവനം തേടാമെന്നാണ് നേപ്പാള്‍ അധികൃതരുടെ പുതിയ തീരുമാനം.

കഴിഞ്ഞദിവസമാണ് ദുരന്തഭൂമിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകസംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാള്‍ അറിയിച്ചത്. ദുരന്തമേഖലകളില്‍ തെരച്ചില്‍ നടത്താനും മറ്റും തങ്ങളുടെ സംഘങ്ങള്‍ പ്രാപ്തരാണെന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ എതിര്‍പ്പിന് കാരണമായി. ഇന്ത്യയടക്കമുള്ള പല വിദേശരാജ്യങ്ങളിലെ പൗരന്മാരെയും നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ കാണാതായിരുന്നു. ഈ സാഹചര്യത്തില്‍ വിദേശസഹായം നിരസിച്ച നേപ്പാളിന്റെ നിലപാട് ചോദ്യങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര സമ്മര്‍ദം ശക്തമായതോടെയാണ് നേപ്പാള്‍ ഭരണകൂടം മുന്‍തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയത്.

ചില പ്രത്യേകമേഖലകളില്‍ നിയന്ത്രണങ്ങളോടെ വിദേശസംഘങ്ങളുടെ സേവനം തേടാമെന്നാണ് നേപ്പാളിന്റെ പുതിയ തീരുമാനം. ദുരന്തമേഖലകളിലെ തുരങ്കങ്ങള്‍, മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന, ഫൊറന്‍സിക് പരിശോധന തുടങ്ങിയവയ്ക്ക് വിദേശരാജ്യങ്ങളുടെ സഹായം തേടാമെന്നാണ് നേപ്പാള്‍ അറിയിച്ചിരിക്കുന്നത്.

Scroll to Top