കണ്ണൂര്‍: വി കുഞ്ഞികൃഷ്ണനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. രക്തസാക്ഷിയുടെ പേരില്‍ ഫണ്ട് വെട്ടിച്ചുവെന്ന പേരുംനുണ വി കുഞ്ഞികൃഷ്ണന്‍ പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ കുഞ്ഞികൃഷ്ണനെ മഹാ വിപ്ലവകാരിയാക്കുന്നു. ആ ഫണ്ടില്‍ ഒരു രൂപ നഷ്ടമായിട്ടില്ല എന്ന് ഞാന്‍ ഉത്തരവാദിതോടെ പറയുന്നു. പയ്യന്നൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.പയ്യന്നൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനരാജ് രക്തസാക്ഷി ദിനത്തില്‍ ആര്‍എസ്എസ് നേതാവ് കുഞ്ഞികൃഷ്ണനെ പുകഴ്ത്തി സംസാരിച്ചു. ധനരാജിന്റെ പേര് പോലും കുഞ്ഞികൃഷ്ണന്‍ ഇനി ഉച്ഛരിക്കരുത്. തിരഞ്ഞെടുപ്പ് സമയത്ത് ടി ഐ മധുസൂധനനെ മാറ്റാമായിരുന്നുവെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് ശരിയെന്ന് ആളുകള്‍ കരുതുമായിരുന്നു. പ്രചാരണം ആളുകള്‍ തള്ളുമെന്ന് ഞങ്ങള്‍ കരുതി. സ്ഥാനാര്‍ഥിയെ മാറ്റിയാല്‍ നന്നായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. നുണ പ്രചാരണങ്ങള്‍ക്ക് കുഞ്ഞികൃഷ്ണനെ കൊണ്ട് കോടതിയില്‍ മറുപടി പറയിക്കുമെന്നും, പയ്യന്നൂരിനെ യുഡിഎഫിനും ബിജെപിക്കും ഒറ്റു കൊടുത്ത അഭിനവ മിര്‍ ജാഫര്‍ ആണ് കുഞ്ഞികൃഷ്ണന്‍ എന്നും കെ കെ രാഗേഷ് പ്രതികരിച്ചു.




