ജില്ലാ കണ്‍വെന്‍ഷന്‍ 19 ന്
കാസര്‍കോട് : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും പൊതുമേഖല സ്വകാര്യവല്‍ക്കരണത്തിനും എതിരെ മെയ് 20 ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കാസര്‍കോട് സി.ഐ.ടി. യു ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 19 ന് കാഞ്ഞങ്ങാട് ജില്ലാ തൊഴിലാളി കണ്‍വെന്‍ഷന്‍ ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. 23 മുതല്‍ 26 വരെ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സംയുക്ത തൊഴിലാളി കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുന്‍സിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടത്താനും
പ്രചരണ ജാഥകള്‍ സംഘടിപ്പിക്കാനും നഗരങ്ങളില്‍ സംയുക്ത പ്രകടനങ്ങളും അങ്ങാടികളില്‍ നോട്ടീസ് പ്രചരണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ ടി. കെ രാജന്‍ മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പി. മണിമോഹന്‍, സാബു അബ്രഹാം, ബിജു ഉണ്ണിത്താന്‍, പി. വി തമ്പാന്‍, കെ. അമ്പാടി, ഉദിനൂര്‍ സുകുമാരന്‍, ഹമീദ് കടപ്പുറം, സി എം എ ജലീല്‍, യു. തമ്പാന്‍ നായര്‍, ഗിരി കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കാസര്‍കോട് ജില്ലാ കണ്‍വീനറായി സാബു അബ്രഹാമിനെ യോഗം തിരഞ്ഞെടുത്തു.