2026-27 വര്‍ഷത്തെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സെലെക്ഷന്‍ ക്യാമ്പ് പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്നു.
ബേക്കല്‍ AEO ശ്രീ. മുഹമ്മദലി. പി. കെ. ഫ്‌ളാഗ് ഓഫ് ചെയ്തു .ബേക്കല്‍ ബിപിസി ശ്രീ. മുഹമ്മദലി പി .എം, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശോഭ ആര്‍ എന്നിവര്‍ സംസാരിച്ചു.ബി.ആര്‍.സി. പരിധിയിലെ വിവിധ
സ്‌കൂളുകളില്‍ നിന്നായി 27 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം IALPS ബേക്കല്‍ പ്രധാനധ്യാപിക ശ്രീമതി സപ്ന നിര്‍വ്വഹിച്ചു.ബേക്കല്‍ ബി ആര്‍ സി യിലെ കായികധ്യാപിക രേണുക ടീച്ചര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മാര്‍, ബിപിസി ശ്രീ. മുഹമ്മദലി സര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി




