ട്രംപിന്റെ മാധ്യമവിലക്കിന് സ്റ്റേ നല്‍കി കോടതി, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമവിലക്കിന് കോടതി സ്റ്റേ. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്കിനാണ് സ്റ്റേ. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും വൈറ്റ് ഹൗസ് പ്രസ് പാസുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ ട്രംപ് ഭരണകൂടത്തിന് ജഡ്ജി ടിമത്തി കെല്ലി ഉത്തരവ് നല്‍കി. ദേശീയസുരക്ഷയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം വിലക്കിയെന്ന ഭരണകൂടത്തിന്റെ വാദവും കോടതി തല്‍ക്കാലം തള്ളി.

Scroll to Top