ജൂണ്‍ 19 ന് മാരിടൈം ദിനം ആചരിക്കും; തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരും, മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കൊച്ചിയില്‍ ഓഷിനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും തുടങ്ങും കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളത്തിന് ഇനിമുതല്‍ മാരിടൈം ഡേ (സമുദ്രദിനം) ആചരിക്കും. ജൂണ്‍ 19 കേരള മാരിടൈം ദിനം ആചരിക്കും. എല്ലാ വര്‍ഷവും കേരളാ മാരിടൈം കോണ്‍ക്ലെവ് നടത്തും. ലോകത്തെ പ്രധാന മാരിടൈം ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ മാറ്റും. എന്ത് മാറ്റം ഉണ്ടായി എന്ന് കൃത്യമായി നിരീക്ഷിക്കും
നിശ്ചിത സമയക്രമം നിശ്ചയിക്കും.നേട്ടങ്ങളും കോട്ടങ്ങളും വാര്‍ഷിക കണക്കെടുപ്പ് നടത്തും.

അഡ്മിറാലിറ്റി കോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കണം എന്നാണ് ലക്ഷ്യം. സമുദ്ര നിയമങ്ങള്‍ പഠിക്കുന്നവര്‍ക്ക് പോലും ഇത് ഗുണം ചെയ്യും. കേരളത്തില്‍ മാരിടൈം മ്യൂസിയം ആരംഭിക്കും. ഈ സര്‍ക്കാര്‍ 6 മാസം തികയുന്ന അന്ന് മുതല്‍ പദ്ധതികളുടെ ലക്ഷ്യത്തിലേക്ക് കടക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top