ജപ്പാന്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമ വെങ്കലം നേടി. വുഷുവില്‍ റോഷിബിന ദേവിയിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം. ഷൂട്ടിങില്‍ അനന്ത് ജീത് സിങ് – പാരിനാസ് ജോഡിയും റോവിങ്ങില്‍ സത്‌നാം സിങ് – സല്‍മാന്‍ ഖാന്‍ സഖ്യത്തിനും വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ നൂറ് മീറ്ററില്‍ ഗുരീന്ദര്‍വീര്‍ സിങും അനിമേഷ് കുജൂറും സെമിയില്‍ എത്തി. 4*400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു. മലയാളി താരം ടി എസ് മനു ഉള്‍പ്പെടെ ടീമാണ് വെള്ളി നേടിയത്. വനിതാ കബഡി സെമിയിലേക്ക് വനിതകള്‍ കടന്നു. ഗ്രൂപ്പ് റൗണ്ടില്‍ മൂന്നില്‍ മൂന്ന് ജയങ്ങളോടെ ഇന്ത്യ സെമിയില്‍.
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍,പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്ക്ക് വെങ്കലം




