ഇറാന്‍ വിമാനകമ്പനികളുടെ സര്‍വീസ് നിര്‍ത്തലാക്കി യുഎഇ

ഇറാന്റെ വിമാന കമ്പനികള്‍ക്ക് മേല്‍ ഉപരോധം കനക്കുന്നു. ഇറാന്റെ വിമാന കമ്പനികളുടെ സര്‍വീസ് യുഎഇ നിര്‍ത്തലാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇറാന്‍ വിമാനക്കമ്പനികള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ നടപടിയെന്ന് ജിസിഎഎ അറിയിച്ചു.

യുഎഇക്കും ഇറാനും ഇടയിലുള്ള സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ നിലവിലെ നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇറാന്റെ വ്യോമയാന മേഖലയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് യുഎഇയുടെ ഈ നടപടി. സെപ്റ്റംബര്‍ 23 മുതല്‍ ഇറാനിയന്‍ എയര്‍ലൈനുകളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ തടസ്സപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Scroll to Top