30
സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി എല്ലാ വര്‍ഷവും റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കാറുള്ള ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനം സൈഹാത്ത് മിഹ്‌റാജ് മഹലില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ച് വിതരണം ചെയ്തു.
ഒന്നാം സ്ഥാനക്കാരനായ അല്‍ത്താഫിനുള്ള മെമന്റോ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ഉപദേഷ്ടാവ് ഖാസി മുഹമ്മദ് സാഹിബ് സമ്മാനിച്ചു. ക്യാഷ് അവാര്‍ഡ് വൈസ് പ്രസിഡന്റ് എസ് അബ്ദുല്ലയും നല്‍കി.
ചടങ്ങില്‍ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജമാല്‍ ആലംപാടി, ട്രഷറര്‍ പി എം കാദര്‍, റിയാസ് മിഅ്‌റാജ്, ലത്തീഫ് സി എ, എസ് എ മുഹമ്മദ്, ഹാരിസ് സിഎം, കബീര്‍ മിഅ്‌റാജ്, ഖലീല്‍ ചട്ടഞ്ചാല്‍, അമീര്‍ മിഅ്‌റാജ്, നജീബ് ഇസ്സത്ത് നഗര്‍, സെഫീല്‍ സി എച്ച്, ഫായിസ്.ഷഹബാസ്, അഫ്നാന്‍ അല്‍ത്താഫ്, എന്നിവര്‍ സംബന്ധിച്ചു.