42
കാസര്‍കോട്: 991 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പനത്തടി, പാണത്തൂര്‍ ഹൗസിലെ പി മുഹമ്മദ് ആഷിറി(20)നെയാണ് രാജപുരം പൊലീസ് ഇന്‍സ്പെക്ടര്‍ പി. രാജേഷും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കള്ളാര്‍ ടൗണില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് ആഷിര്‍ ഓടിച്ചിരുന്ന ഗുഡ്സ് വാഹനം എത്തിയത്.
കൈ കാണിച്ച് വാഹനം നിര്‍ത്തിച്ച് യുവാവിനോട് എവിടെ പോകുന്നുവെന്ന് ആരാഞ്ഞു. പരുങ്ങുന്നതു കണ്ട് സംശയം തോന്നി വാഹനത്തിനു അകത്തു പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിനു അടിയില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എ.എസ്.ഐ ഓമനക്കുട്ടന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിന്റോ അബ്രഹാം, സജിത്ത്, ജോസഫ് എന്നിവരും ഉണ്ടായിരുന്നു.