ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. വരുന്ന എല്ലാ ഭീഷണികളെയും നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സായുധ സേന. ഇതിനിടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിലനിര്‍ത്തുന്നതിനായി ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വി എന്നീ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ അടിയന്തര പ്രോട്ടോക്കോളുകള്‍ പുറത്തിറക്കി. സംസ്ഥാന, ജില്ലാ തലങ്ങളിലെ അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ (ഇഒസി)ക്കായിട്ടാണ് പ്രത്യേകിച്ച് ഈ പ്രോട്ടോക്കോളുകള്‍ പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷന്‍ (ബിടിഎസ്) സൈറ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം എടുത്തുകാണിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: അടിയന്തര പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കാന്‍ ടെലിക്കോം കമ്പനികള്‍
35