മഞ്ചേശ്വരം : മഞ്ചേശ്വരം പ്രസ് ക്ലബ് വാര്‍ഷിക പൊതു യോഗം ചേര്‍ന്നു.
ഹൊസങ്കടി ഗേറ്റ് വേ ഓഡിറ്ററിയത്തില്‍ ചേര്‍ന്ന യോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷാദ് വോര്‍ക്കടി ഉദ്ഘാടനം ചെയ്തു.അബ്ദുള്‍ റഹ്‌മാന്‍ ഉദ്യാവര്‍ അധ്യക്ഷത വഹിച്ചു.
ആരിഫ് മച്ചമ്പാടി, അബ്ദുല്‍ റഹ്‌മാന്‍ പാറക്കട്ട, സായ് ഭദ്ര റായ്, സലാം വോര്‍ക്കാടി, രത്തന്‍ ഹൊസങ്കടി, രവി പ്രതാപ് നഗര്‍, ദീപക് ഉപ്പള എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സലാം വോര്‍ക്കാടി (പ്രസിഡന്റ്), സനില്‍ കുമാര്‍ (ജന. സെക്രട്ടറി) രത്തന്‍ ഹൊസങ്കടി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി അബ്ദുള്‍ റഹ്‌മാന്‍ ഉദ്യാവര്‍, സായ് ഭദ്ര റായ, അനീസ് ഉപ്പള, ആരിഫ് മച്ചമ്പാടി എന്നിവരെയും തെരെഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ്ഭാരവാഹിഭാരവാഹികലയി ഹര്‍ഷാദ് വോര്‍ക്കാടി, അബ്ദുല്‍ റഹ്‌മാന്‍ പാറക്കട്ട, രവി പ്രതാപ് നഗര്‍, ദീപക് ഉപ്പള എന്നിവരെയും തെരഞ്ഞെടുത്തു
അനീസ് ഉപ്പള സ്വാഗതവും സനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.