Home Kerala മാതാപിതാക്കള്‍ ഉപേക്ഷിച്ച ‘നിധി’ യെ CWC ഏറ്റെടുത്തു

മാതാപിതാക്കള്‍ ഉപേക്ഷിച്ച ‘നിധി’ യെ CWC ഏറ്റെടുത്തു

by KCN CHANNEL
0 comment

കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ ചൈല്‍ഡ് ഏറ്റെടുത്തു. കഴിഞ്ഞ രണ്ടുമാസമായിട്ടും കുഞ്ഞിനെ മാതാപിതാക്കള്‍ ഏറ്റെടുക്കാത്തതിനെത്തുടര്‍ന്നാണ് CWCയുടെ നടപടി. 23 ദിവസം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികിത്സകള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് CWC കുഞ്ഞിനെ ഏറ്റെടുത്തത്. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിലാകും കുഞ്ഞിനെ പാര്‍പ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും. കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് കുഞ്ഞിന് ‘നിധി’ എന്ന പേര് നിര്‍ദേശിച്ചത്

ഏഴാം മാസത്തിലായിരുന്നു നിധിയുടെ ജനനം. മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയി. എന്നാല്‍ ഒരു അമ്മയുടെ എല്ലാം ഒരുപാട് അമ്മമാരുടെ പരിചരണത്തില്‍ അവള്‍ വളര്‍ന്നു. ഒടുവില്‍ കേരളത്തിന്റെ നിധിയായി മാറി. 950 ഗ്രാം തൂക്കമാണ് ആദ്യം കുഞ്ഞിന് ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂര്‍ണ ആരോഗ്യവതിയായാണ് ആശുപത്രിയില്‍ നിന്നുള്ള മടക്കം.

കോട്ടയം ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മംഗളേശ്വറും രഞ്ജിതയും തിരികെ ജാര്‍ഖണ്ഡിലേക്ക് പോയത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

You may also like

Leave a Comment