നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിച്ച് പൊലീസ്,

ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. കേസ് അവസാനിപ്പിച്ചു. ഗോപന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഹൈദരാബാദ് ലാബില്‍ നിന്നും ലഭിച്ചാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. തുടര്‍ന്ന് കേസ് അവസാനിപ്പിച്ചു. ഗോപന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഹൈദരാബാദ് ലാബില്‍ നിന്നും ലഭിച്ചാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപന്റെ സമാധി വിവാദമായിരുന്നു. കിടപ്പുരോഗിയായിരുന്ന പൂജാരിഗോപന്‍ സമാധി സ്ഥലത്തു പോയി ഇരുന്ന് ജീവന്‍ വെടിഞ്ഞുവെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്.

നെയ്യാറ്റിന്‍കര ഗോപന്‍ സമാധിയായെന്ന ഭാര്യയുടെയും മക്കളുടെയും വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്ന ഗോപന്‍ നടന്ന് പോയി മുമ്പേ തയ്യാറാക്കിയ സമാധി സ്ഥലത്തിരുന്നു മരിച്ചുവെന്നും, ആരെയും അറിയിക്കാതെ കല്ലറയുണ്ടാക്കി അടക്കിയെന്നായിരുന്നു വാദങ്ങള്‍. കല്ലറക്കുള്ളില്‍ നിറയെ ഭസ്മം നിറച്ചിരുന്നു. ഈ ഭസ്മം ശ്വസകോശത്തിലേക്ക് പോയിട്ടുമില്ല. വിവാദങ്ങളെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.

Scroll to Top