12 കിലോ എംഡിഎംഎ വേട്ട: പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി പൊലീസ്

പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയില്‍ പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി പൊലീസ്. നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് മഞ്ചേരി കോടതിയില്‍ ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തില്‍ 26 പേരാണുള്ളത്. ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയില്‍ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളുടെ കാറില്‍ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന ഈ സംഘത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ കേസാണ് മഞ്ചേരിയിലേത്.

Scroll to Top