Home Kerala വയനാട് ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മാണ പ്രവൃത്തി തുടങ്ങി

വയനാട് ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മാണ പ്രവൃത്തി തുടങ്ങി

by KCN CHANNEL
0 comment

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഇന്ന് രാവിലെ കല്‍പ്പറ്റ ബൈപ്പാസിലെ എല്‍സ്റ്റണ്‍ എസ്റ്റ്‌റേറ്റ് ഭൂമിയില്‍ തേയില ചെടികള്‍ അടക്കം പിഴുതുമാറ്റികൊണ്ട് നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് നിര്‍മാണം നടക്കുന്നത്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകള്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കിയത്.

You may also like

Leave a Comment