25
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച ബൗളിംഗ് തുടക്കം. നാലോവര്‍ പിന്നിടുമ്പോള്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് എസ് ആര്‍ എച്ച്. കൂറ്റനടിക്കാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശര്‍മയെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെ ദീപക് ചഹാര്‍ പുറത്താക്കി. അഭിഷേക് എട്ട് റണ്‍സ് നേടിയപ്പോള്‍ ഹെഡിന് റണ്‍സ് ഒന്നും നേടാനായില്ല. ഇഷാന്‍ ഒരു റണ്‍ നേടി.