പരവനടുക്കം: കാസര്‍കോഡ് പരവനടുക്കം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബീരു പി എം ന് ചില്‍ഡ്രന്‍സ് ഹോം കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചില്‍ഡ്രന്‍സ് ഹോമില്‍ ഹോമില്‍ നടന്ന യാത്രയയപ്പ് പരിപാടി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ നിഷാ മോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സവിത പി ജി അധ്യക്ഷത വഹിച്ചു. ഡി സി പി ഓ ഇന്‍ ചാര്‍ജ് സായാഹ്ന, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശോഭ എം എ പ്രോഗ്രാം, ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശൈലശ്രീ ജൂനിയര്‍ സൂപ്രണ്ട് രജീഷ് കെ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഷുഹൈബ്,മഹിളാമന്ദിരം സൂപ്രണ്ട് നദീറ വനിതാ ശിശു വികസന വകുപ്പ് ജില്ലാ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ ടി ശശി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് എം എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജില്ലാ ശിശു സംരക്ഷണ ഓഫീസ് ചില്‍ഡ്രന്‍സ് ഹോം ജീവനക്കാര്‍ പങ്കെടുത്തു.ബി അനില്‍കുമാര്‍ സ്വാഗതവും ഷംസീര്‍ നന്ദിയും പറഞ്ഞു
ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിന് യാത്രയയപ്പ് നല്‍കി.




