56
പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാള്‍ടിക്കറ്റ് ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു. വ്യാജ ഹാള്‍ടിക്കറ്റ് ഹാജരാക്കിയതില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയയ്ക്കാന്‍ തീരുമാനമായത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് നടപടി. അക്ഷയ സെന്റര്‍ ജീവനക്കാരിയാണ് തനിക്ക് ഹാള്‍ടിക്കറ്റ് നല്‍കിയതെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു.