67
വയനാട് വാളാട് പുഴയില്‍ കുളിക്കാന്‍ പോയ കുട്ടികള്‍ മുങ്ങി മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. പുലിക്കാട്ട് കടവ് പുഴയോട് ചേര്‍ന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച കുട്ടികളില്‍ ഒരാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മറ്റൊരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും.
അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. എന്നാല്‍ രണ്ടുപേരെ രക്ഷിക്കാല്‍ സാധിച്ചില്ല. മരിച്ച രണ്ടു കുട്ടികളും ബന്ധുക്കളാണ്.