Home Gulf ചികിത്സാ ധന സഹായം നല്‍കി

ചികിത്സാ ധന സഹായം നല്‍കി

by KCN CHANNEL
0 comment

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 ഏപ്രില്‍ മാസത്തെ യോഗം
അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക സെന്ററില്‍ വെച്ചു നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തില്‍ പെട്ട 5 ക്യാന്‍സര്‍ രോഗികള്‍ക്കും 1 കിഡ്‌നി രോഗികുമായി
മൊത്തം 6 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.

മംഗല്‍പാടി പഞ്ചായത്തിലെ 13 ആം വാര്‍ഡ് കാന്‍സര്‍ രോഗിക്കും, കുമ്പള പഞ്ചായത്ത് 20ആം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് 8ആം വാര്‍ഡിലെ ക്യാന്‍സര്‍ രോഗിക്കും, മീഞ്ച പഞ്ചായത്തിലെ തലകള കടമ്പാര്‍ വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, പുത്തിഗെ പഞ്ചായത് 5ആം വാര്‍ഡ് കാന്‍സര്‍ രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് 19ആം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .

അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക സെന്ററില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് അലി ബസറ , അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള എന്നിവര്‍ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷെറെര്‍ ഉമ്പു ഹാജി പെര്‍ള ഉദ്ഘാടനം ചെയ്തു ,ജില്ലാ സെക്രെട്ടറി ഇസമായില്‍ മുഗുളി ,മണ്ഡലം ഭാരവാഹികളായ റസാഖ് നല്‍ക്ക, സുനൈഫ് പേരാല്‍ , കരീം കണ്ണൂര്‍ ,വിവിധ പഞ്ചായത്ത് നേതാക്കളായ ഹമീദ് മാസിമാര്‍,അച്ചു പച്ചമ്പള ,മമ്മു നല്‍ക , സിദ്ദീക് ഡിഎം തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രെഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു

You may also like

Leave a Comment