ദുബൈ: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ് മാസത്തോളം നീണ്ടുനിന്ന മെഗാ എം.എം.പി.എല്‍ സീസണ്‍ 6 ന് ദുബൈയിലെ അബു ഹൈല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ വച്ച് ഉജ്ജ്വലമായ സമാപനം. നിരവധി പ്രവാസികള്‍ പങ്കെടുത്ത സമാപന ചടങ്ങില്‍, കെ.എം.സി.സി സംഘടിപ്പിച്ച ബഹുദിന കായിക-സാംസ്‌കാരിക പരിപാടികള്‍ ശ്രദ്ധേയമായി.
സമാപന സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ ബാഡ്മിന്റണ്‍, ഓവര്‍ ആം ക്രിക്കറ്റ്, വോളിബോള്‍, അണ്ടര്‍ ആം ക്രിക്കറ്റ്, സോക്കര്‍ ലീഗ്, ഫാമിലി മീറ്റ് തുടങ്ങിയ പരിപാടികള്‍ മഞ്ചേശ്വരക്കാരെ ആവേശത്തിലാഴ്ത്തി.
വിഭിന്ന മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ അനുമോദിച്ചു. അവാര്‍ഡ് ജേതാക്കള്‍:
• ആരിഫ് മജ്‌ബൈല്‍ – ബെസ്റ്റ് ഫിലാന്ത്രോപ്പിസ്റ്റ് ബിസിനസ്സ്മാന്‍
• ഫസല്‍ ബംബ്രാണ – മീഡിയ ജീനിയല്‍ എക്സലന്‍സ്
• ശരീഫ് ഉളുവാര്‍ & സന ശരീഫ് – എന്റര്‍പ്രണര്‍ കപ്പിള്‍ ഓഫ് ദി ഇയര്‍
• അസീസ് കമാലിയ – ടൈറ്റന്‍ ഓഫ് ജനറോസിറ്റി
• മുഹമ്മദ് ഹനീഫ് ഹൈഫ – ബിസിനസ് എക്സലന്‍സ്
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളായ മാഹിന്‍ കേളോട്ട്, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, പി.ടി.എ റഹ്‌മാന്‍ എന്നിവര്‍ക്കും ചടങ്ങില്‍ ആദരം ലഭിച്ചു.
പ്രസംഗത്തില്‍ ഇബ്റാഹിം ബേരികെ അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്റാഹിം ഖലീല്‍, ഹംസ തോട്ടി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, ഡോ. ഇസ്മായില്‍ എന്നിവരും പങ്കെടുത്തു. സൈഫുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതവും, മന്‍സൂര്‍ മര്‍ത്യ നന്ദിയും അര്‍പ്പിച്ചു.