കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ ഫലം കണ്ടുതുടങ്ങി: പഞ്ചസാര,ഉള്ളി വില കുറയുന്നു.

കാസര്‍ഗോഡ്. അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ജനരോഷം പുകയുന്നതിനിടെ വിപണിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടല്‍ നടത്തിയതിന്റെ ഫലമായി അവശ്യസാധനങ്ങളുടെ വിലയില്‍ നേരിയ കുറവ് കണ്ടുതുടങ്ങി.
പഞ്ചസാരയുടെയും,ഉള്ളിയുടെയും വില കുത്തനെ ഉയര്‍ന്നത് ഓണ നാളിലും, നബിദിനത്തിലും വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിലകയറ്റം ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

പഞ്ചസാര ഇന്നത്തെ വിപണി വില 58 രൂപയാണ്.ഓണനാളില്‍ ഇത് 70 രൂപ വരെ എത്തിയിരുന്നു.ഉള്ളി 60ല്‍ നിന്ന് 54-ആയി കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴം വില 80ല്‍ നിന്ന് 70 ആയി കുറഞ്ഞു.മറ്റു അവശ്യസാധനങ്ങളുടെ വില ഉയര്‍ച്ചയും, താഴ്ചയുമില്ലാതെ തുടരുന്നുണ്ട്.അരിക്ക് അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ വില വര്‍ദ്ധനവുണ്ടായപ്പോള്‍ റേഷന്‍ കടകളില്‍നിന്ന് ഓണത്തിന് 10 കിലോ വെള്ളരി കിലോയ്ക്ക് 26 രൂപ നിരക്കില്‍ നല്‍കിയത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ഈ അരി റേഷന്‍ കടകളില്‍നിന്ന് വന്‍തോതില്‍ വിറ്റഴിച്ചിരുന്നു.

അതിനിടെ കോഴിക്ക് വില ഇന്നും ഇടിഞ്ഞു. 113 രൂപയാണ് ഇന്നത്തെ ചില്ലറ വില്പന വില.മുട്ടയ്ക്കും വിലകുറഞ്ഞു. ഒരെണ്ണത്തിന് 6.10 എന്ന നിലയിലാണ് ഇന്നത്തെ വില.നേരത്തെ 7.50 മുതല്‍ 8 രൂപ വരെ എത്തിയിരുന്നതാണ്. പഴം,പച്ചക്കറികള്‍ക്ക് ഓണനാളുകളിലെ വില തന്നെ ഇപ്പോഴും തുടരുന്നുണ്ട്.

ഫോട്ടോ:വിലക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയ ഉള്ളി.

Scroll to Top