Advertisement

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച കേസ്; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By kcnchannel / September 3, 2026

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മനേഷ് അറസ്റ്റില്‍. വധശ്രമം ചുമത്തിയതിനെതിരെ എസ്എഫ്‌ഐ ഇന്ന് പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ നടന്ന പ്രകsനത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലാണ് നടപടി.

ഇന്നലെ കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്റോണ്‍മെന്റ് അസി. കമ്മീഷണറെ ആക്രമിച്ചത്. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതിനെതിരെ പൊലീസ് ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.