കോഴിക്കോട് :
ബഹുമാന്യനായ ഷെയ്ഖ് അബൂബക്കര്‍ മുസ്ലിയാര്‍ aകാന്തപുരത്തിന്റെ പ്രസ്താവനയില്‍ ആശങ്കയില്ലന്നും അനാവശ്യ വിവാദങ്ങള്‍ അനവസരത്തിലാണെന്നും നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന ടീച്ചര്‍,
മതപണ്ഡിതര്‍ക്ക് അവരുടെ മതപരമായ നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട് – നാഷണല്‍ വിമന്‍സ് ലീഗ്
അതിനെ ആ അര്‍ത്ഥത്തില്‍ കാണുന്നു.
ബഹുമാന്യനായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയനായ മതപണ്ഡിതനും വലിയൊരു മത-സാമൂഹിക പ്രസ്ഥാനത്തിന്റെ നേതാവുമാണ്. മതത്തിന്റെ മൂല്യങ്ങളും നിയമങ്ങളും വിശ്വാസികളോടും മുസ്ലിം സമൂഹത്തോടും വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. അദ്ദേഹം തന്റെ മതപരമായ നിലപാട് പറയുമ്പോള്‍ അത് അംഗീകരിക്കേണ്ടവര്‍ക്ക് അംഗീകരിക്കാനും അല്ലാത്തവര്‍ക്ക് അതിനോട് വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യ സമൂഹത്തിലുണ്ട്.
പുതിയ കാലഘട്ടത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടല്‍, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളില്‍ വലിയ മുന്നേറ്റം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു മതപണ്ഡിതന്റെ ഓരോ അഭിപ്രായവും സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് കണക്കുകൂട്ടി മാത്രം അഭിപ്രായം പറയണമെന്ന നിലപാട് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മതപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും.
അതേസമയം, മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം മതപഠന സ്ഥാപനങ്ങള്‍, സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്ത്രീ സ്വയംതൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി സ്ത്രീകളുടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യമിട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വലിയൊരു പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ കൂടിയാണ് കാന്തപുരം.
അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ സ്ത്രീവിരുദ്ധതയായി ചിത്രീകരിച്ചുകൊണ്ട് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നാണ് നാഷണല്‍ വിമന്‍സ് ലീഗിന്റെ നിലപാട്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നവര്‍ക്ക് അത് പിന്തുടരാം; യോജിക്കാത്തവര്‍ക്ക് ജനാധിപത്യപരമായി വിയോജിക്കാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുകയും അവയെ മാന്യമായി സംവദിക്കുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണം.
കാന്തപുരത്തിന്റെ പ്രസ്താവനയില്‍ നാഷണല്‍ വിമന്‍സ് ലീഗിന് യാതൊരു ആശങ്കയുമില്ല. അതിനെ അനാവശ്യമായി വിവാദമാക്കാനോ, അതിന്റെ പേരില്‍ സ്ത്രീവിരുദ്ധത ആരോപിച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനോ നാഷണല്‍ വിമന്‍സ് ലീഗ് തയ്യാറല്ല.
- നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന ടീച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു




