നഷ്ടം ഇരട്ടിച്ചു! നിര്‍ണായക നീക്കവുമായി ടാറ്റ, എയര്‍ ഇന്ത്യയില്‍ 10000 കോടി കൂടി നിക്ഷേപിക്കും

എയര്‍ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതിനെ തുടര്‍ന്ന് 10,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. 2021-ല്‍ എയര്‍ലൈന്‍ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. ടാറ്റ സണ്‍സിനൊപ്പം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യയില്‍ ഓഹരി പങ്കാളിത്തമുണ്ട്.
ദില്ലി: എയര്‍ ഇന്ത്യയില്‍ 10000 കോടി കൂടി നിക്ഷേപിക്കാന്‍ ടാറ്റ. എയര്‍ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതോടെയാണ് നീക്കം. 2021 ല്‍ എയര്‍ലൈന്‍സ് ഏറ്റെടുത്ത ശേഷമുളള ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായമാണിത്. ടാറ്റ സണ്‍സിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുമാണ് എയര്‍ഇന്ത്യയില്‍ ഓഹരി പങ്കാളിത്തമുളളത്. എയര്‍ ഇന്ത്യ നഷ്ടത്തിലായതും എന്‍ ചന്ദ്രശേഖരന്റെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുളള പടിയിറക്കത്തിന് കാരണമായിരുന്നു.

അതേ സമയം, എയര്‍ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിക്ഷേപങ്ങള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek) പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വന്‍നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരില്‍ രാഷ്ട്രീയ തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 1.5 ബില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 14,000 കോടി രൂപ) കൂടി നിക്ഷേപകരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1% ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 74.9% ടാറ്റാ സണ്‍സിന്റെ പക്കലാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രധാന ഓഹരി ഉടമ ടെമാസെക് ആണ്.

Scroll to Top