മൊഗ്രാല്‍. നാളത്തെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന ലഹരി ഉപയോഗത്തിനും, വിപത്തിനുമെ തിരെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ(സിജി സിസി) ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ ഗാര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ(വിമുക്തി) ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയിലും, കുടുംബത്തിലും, സമൂഹത്തിലും ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍, ലഹരിയിലേക്കുള്ള ആകര്‍ഷണം, ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ അധി കരിച്ച് കാസര്‍ഗോഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷ് ക്ലാസ് നയിച്ചു.
ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ഡോ:വിനോദ് കെ ടി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രഭജ്ഞ കുമാര്‍, അധ്യാപകരായ സാജു,ഷൈബു മോള്‍ കെ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിജിസിസി കോഡിനേറ്റര്‍ രമ്യ നന്ദി പറഞ്ഞു.
ഫോട്ടോ: മൊഗ്രാല്‍ ഗവണ്‍മെന്റ് വൊ ക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘വിമുക്തി” ബോധവല്‍ക്കരണ പരിപാടിയില്‍ കാസര്‍ഗോഡ് അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ യു സുമേഷ് ക്ലാസ് നയിക്കുന്നു.




