സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യവകാശലംഘനം നടക്കുന്നു, ലജ്ജാകരം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇതിനുകാരണം, രോഗികള്‍ കഴിയുന്നത് തടവറകളില്‍ എന്നപോലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മരുന്ന് നല്‍കി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത്. മനുഷ്യാവകാശ ലംഘനം തുടരുന്നത് ലജ്ജാകരമെന്നും കോടതി വ്യക്തമാക്കി.

ഡോക്ടര്‍മാരും നഴ്‌സുമാരും നിസ്സഹായരെന്ന് കോടതി. രോഗികളെ സെല്ലുകളില്‍ മാത്രം കിടത്തരുത്. പുറത്തിറങ്ങി മാനസിക ഉല്ലാസം ഉണ്ടാകട്ടെ. രോഗികളുടെ മാനസിക സന്തോഷവും ക്ഷേമവും ഉറപ്പാക്കണമെന്ന് കോടതി അഭ്യര്‍ഥിച്ചു. ‘സൗകര്യങ്ങളില്ല’ എന്ന കാരണം പറഞ്ഞ് രോഗികളെ സെല്ലുകളില്‍ അടയ്ക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മതിയായ ജീവനക്കാരെ നിയമിക്കണം. ചുറ്റുമത്തില്‍ കൃത്യമായി കെട്ടണമെന്നും ആവശ്യത്തിന് മരുന്നുകള്‍ ഉറപ്പാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വെല്‍നെസ്സ് സെന്ററുകളാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി സ്വാഗതം ചെയ്തു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Scroll to Top