വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയില്‍ എടുക്കും

ഡല്‍ഹി: വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയില്‍ എടുക്കും. ചര്‍ച്ചകള്‍ക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR ഇല്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കും. തല്‍ക്കാലത്തേക്ക് സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്‌ഐആറില്‍ ആണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.തത്കാലം പിരിയുന്നുവെന്നും വൈകിട്ട് തിരിച്ചെത്തി നടപടികള്‍ പരിശോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തല്‍ വീഡിയോ പോലീസ് പരിശോധിക്കും.

നേരത്തെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന വെളിപ്പെടുത്തലില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

സിജെപി പ്രവര്‍ത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകര്‍ത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താന്‍ ജയിലില്‍ പോകാതെ രക്ഷപ്പെട്ടുവെന്നും ഹിന്ദുത്വ ‘ഇന്‍ഫ്‌ലുവന്‍സര്‍’ എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദമുന്നയിച്ചിരുന്നു.

സ്വതന്ത്ര ഭരദ്വാജിന് എതിരെ കേസെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികള്‍ പരസ്യമായി പറയുന്നു. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും നടപടിയില്ല. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് മറുപടി പറയണമെന്നും സിജെപി ആവശ്യപ്പെട്ടു.

Scroll to Top