ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നടപടികളില്‍ യൂറോപ്യന്‍ യൂണിയനും പങ്കുചേര്‍ന്നു. ഇതിനെ യഥാര്‍ത്ഥ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദുബൈ: ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നടപടികളില്‍ പങ്കു ചേര്‍ന്ന് യൂറോപ്യന്‍ യൂണിനും. അമേരിക്കന്‍ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ആസൂത്രിത ആക്രമണമാണെന്ന് ഇറാന്‍ ആരോപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലധികമായി പുതിയ സംഘര്‍ഷങ്ങളില്ല.
സാമ്പത്തിക യുദ്ധത്തില്‍ പങ്കുചേരുന്നത് യഥാര്‍ഥ യുദ്ധം തന്നെയായി കണക്കാക്കി തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്‍ കൂടി ഔദ്യോഗികമായി ഇറാനെതിരായ സാമ്പത്തിക നടപടികള്‍ പങ്കുചേര്‍ന്നെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇതോടെ സാമ്പത്തികമായ തിരിച്ചടി കനക്കും. അമേരിക്ക നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് ഇതെല്ലാമെന്ന് ഇറാന്‍ തിരിച്ചടിക്കുന്നു. റിസര്‍വ് എണ്ണ ശേഖരം താഴുകയും ബോണ്ടിലും എണ്ണവിലയിലും ഉള്ള പ്രതിസന്ധി ഉയരുകയും ചെയ്തതോടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയാണ് തളരുന്നതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു.
അമേരിക്കന്‍ ഉപരോധം മറികടന്ന് തങ്ങള്‍ എണ്ണ വിറ്റെന്നും ഇറാന്‍ അവകാശപ്പെടുന്നു. സെപ്തംബര്‍ 2 വരെയുള്ള 11 ദിവസത്തിനുള്ളില്‍ 100 കോടി ഡോളര്‍ എണ്ണ വരുമാനം മാത്രമായി ലഭിച്ചെന്ന് ഇറാന്‍ പറഞ്ഞു. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ബോധപൂര്‍വമുള്ള ആക്രമണമാണെന്ന് നൂതന ഗൈഡഡ് ബോബംബിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഇറാന്‍ ആരോപിക്കുന്നത്. എന്നാല്‍ അമേരിക്ക ഇത് നിഷേധിച്ചു. പ്രത്യക്ഷത്തില്‍ കാര്യമായ ഇടപെടലുകള്‍ ഇല്ലാതെത്തന്നെ സംഘര്‍ഷം കഴിഞ്ഞ 24 മണിക്കൂറായി നിലച്ച നിലയിലാണ്.




