Home Kasaragod ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കാസര്‍കോട്ട് ഉജ്വല വരവേല്‍പ്പ്; കേരള വികസന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കാസര്‍കോട്ട് ഉജ്വല വരവേല്‍പ്പ്; കേരള വികസന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ വന്‍ ജനാവലി വരവേറ്റു.
കേരള യാത്രാ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെത്തിയത്. രാവിലെ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടന്ന കേരള വികസന കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിനുള്ള സമഗ്രവും സന്തുലിതവുമായ ബിജെപിയുടെ കാഴ്ചപ്പാടും പരിപാടികളും കണ്‍വെന്‍ഷനില്‍ അദ്ദേഹം വിശദീകരിച്ചു. പരിപാടികളുടെ വിജയത്തിനു പ്രവര്‍ത്തകരുടെയും ജനങ്ങളുടെയാകെയുമുള്ള കൂട്ടായ്മ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അനുശോചനത്തോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സുനില്‍ പിആര്‍, എന്‍ ബാബുരാജ്, മനുലാല്‍ മേലത്ത് എന്നിവര്‍ ചേര്‍ന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ കണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്തു. തുടര്‍ന്നു മണ്ഡലം പ്രസിഡന്റുമാര്‍ സംസ്ഥാന പ്രസിഡന്റിനെ ഹാരാര്‍പ്പണം ചെയ്തു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ല കുട്ടി, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, സംസ്ഥാന മീഡിയ പ്രഭാരി അനൂപ് ആന്റണി, ദേശീയ കൗണ്‍സില്‍ അംഗം എം സഞ്ജീവഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, ബാലകൃഷ്ണ ഷെട്ടി, നാരായണഭട്ട്, വി. രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സവിത ടീച്ചര്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, കരുണാകരന്‍ മാസ്റ്റര്‍, കെ.കെ നാരായണന്‍, എം.ബല്‍രാജ്, എം ജനനി, എ.കെ കയ്യാര്‍, മണികണ്ഠറൈ, മുരളീധര യാദവ്, എച്ച്ആര്‍ സുകന്യ, എന്‍ ബാബുരാജ്, മനുലാല്‍ മേലത്ത്, വീണ അരുണ്‍ഷെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെത്തിയ സംസ്ഥാന സാരഥിയെ ജില്ലാ ഭാരവാഹികുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിച്ചു. രാവിലെ 8 മണിക്കു ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരടങ്ങിയ കോര്‍ കമ്മിറ്റിയില്‍ അദ്ദേഹം സംബന്ധിച്ചു.

You may also like

Leave a Comment