Home Kasaragod പ്രസ് റിലീസ്27/05/2025(ചൊവ്വ)ചെങ്കള ഗ്രാമ പഞ്ചായത്ത്

പ്രസ് റിലീസ്27/05/2025(ചൊവ്വ)ചെങ്കള ഗ്രാമ പഞ്ചായത്ത്

by KCN CHANNEL
0 comment

ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ദുരന്ത നിവാരണ സേന പുനഃസംഘടിപ്പിച്ചു. ഉപകരണങ്ങള്‍ കൈമാറി.

ചെങ്കള: മഴക്കെടുത്തികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വാര്‍ഡ് മെമ്പര്‍മാര്‍, സന്നദ്ധ സംഘടനകള്‍, വോളന്റിയര്‍മാര്‍, രാഷ്ട്രീയ യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗം നടത്തി.

ഗ്രാമ പഞ്ചായത്ത് സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പ്രസിഡന്റ് ഖാദര്‍ ബദ്രിയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജന പ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത്, കെഎസ്ഇബി, ആരോഗ്യ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹസൈനാര്‍ ബദരിയ, അന്‍ഷിഫ അര്‍ഷാദ്, സലീം ഇടനീര്‍, മെമ്പര്‍മാരായ സത്താര്‍ പള്ളിയാന്‍, വേണുഗോപാല്‍, ഖദീജ പി, ചിത്രകുമാരി, രാഘവേന്ദ്ര എന്നിവര്‍ പങ്കെടുത്തു.

ദുരന്ത നിവാരണ സേന ക്യാപ്റ്റനായി സി ബി ലത്തീഫ്, വൈസ് ക്യാപ്റ്റനായി ഫൈസല്‍ പൈച്ചു ചെര്‍ക്കള എന്നിവരെ യോഗം നിയോഗിച്ചു.

സന്നദ്ധ സേവനത്തിനു താല്പര്യമുള്ള നാല്‍പത്തോളം പേര്‍ പങ്കെടുത്തു. ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ദുരന്ത നിവാരണ സേന നായകര്‍ക്ക് വിവിധ ഉപകരണങ്ങള്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കേ സതീഷ സ്വാഗതം പറഞ്ഞു.

You may also like

Leave a Comment